ദുബായ്- കോവിഡിനെതിരെ പോരാടുന്ന അസംഖ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി യു.എ.ഇ രാഷ്ട്രമാതാവ്. മലയാളി നഴ്സുമാരടക്കം നിരവധി പേര്‍ക്കാണ് അറബിയിലുള്ള അഭിനന്ദന സന്ദേശം ലഭിച്ചത്. ഓരോരുത്തരേയും പേരെടുത്ത് പറഞ്ഞാണ് സംബോധന ചെയ്യുന്നത്.
യു.എ.ഇ രാഷ്ട്രപിതാവ് ശൈ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പത്നിയും ജനറല്‍ വുമന്‍സ് യൂണിയന് മേധാവിയുമാണ് രാഷ്ട്രമാതാവായ ശൈഖ ഫാത്തിമ ബിന്ത് മുബാറക്.
സന്ദേശം കിട്ടിയത് തനിക്ക് ലഭിച്ച വലിയ അംഗീകാരണാണെന്ന് ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ മെഡിക്ലിനിക് സിറ്റി ആശുപത്രിയിലെ യൂണിറ്റ് മാനേജര്‍ കോട്ടയം കടത്തുരുത്തി പെരുവ സ്വദേശിനി സുനിതാ ഗോപി പറഞ്ഞു.
അറബി ഭാഷയിലെ എസ്.എം.എസ് ആദ്യം മനസിലായില്ല. പിന്നീട് സഹപ്രവര്‍ത്തകരായ അറബ് വംശജരാണ് പറഞ്ഞുതന്നത്. കാര്യം അറിഞ്ഞപ്പോള്‍ വലിയ അത്ഭുതമായി. മകളേ എന്നാണ് സംബോധന ചെയ്തിരിക്കുന്നതെന്നും സുനിത പറഞ്ഞു.