കുവൈത്ത് സിറ്റി- രാജ്യത്ത് 600 ഡോക്ടര്‍മാരുടെ സംഘം കൊറോണ വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കി. കുവൈത്ത് ആരോഗ്യ മന്ത്രാലയം പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് രാജ്യാന്തര റാപ്പിഡ് മെഡിക്കല്‍ സംഘവുമായി ആശയ വിനിമയം നടത്തിയാണ് ശില്‍പശാല പൂര്‍ത്തിയാക്കിയതെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ 35,000 ലധികം വരുന്ന സ്വദേശികളെ നാളെ മുതല്‍ മടക്കി കൊണ്ടുവരും. ഇവരെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദഗ്ദ്ധ മെഡിക്കല്‍ സംഘം പരിശോധിക്കും.
അതിന്റെ ഭാഗമായി അത്യാധുനിക മെഡിക്കല്‍ കേന്ദ്രങ്ങളും ക്വാറന്റൈന്‍ നിരീക്ഷണ കേന്ദ്രങ്ങളും തയാറായി കഴിഞ്ഞതായും ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹും വിദഗ്ധ സംഘവും കേന്ദ്രങ്ങളില്‍ ഇന്ന് പരിശോധന നടത്തിയതായും മന്ത്രാലയം അറിയിച്ചു.