Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം വീണ്ടും, തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ പത്രസമ്മേളനം തിങ്കളാഴ്ച മുതൽ വീണ്ടും തുടങ്ങും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക. കോവിഡ് 19 അവലോകനയോഗം ഉള്ള ദിവസങ്ങളിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും മന്ത്രിമാർ പങ്കെടുക്കുന്ന അവലോകനയോഗം. അല്ലാത്ത ദിവസങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായിരിക്കും യോഗം ചേരുക.
വാർത്താസമ്മേളനം നിർത്തിയതിനെക്കുറിച്ച് ദുർവ്യാഖ്യാനം വന്ന പശ്ചാത്തലത്തിലാണ് പത്രസമ്മേളനം നടത്തുന്നതിനെ കുറിച്ച് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്. സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും ദിവസവും അവലോകനയോഗം ചേരേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. തിങ്കഴാഴ്ച മുതൽ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും അവലോകന യോഗം. അതിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. മുഖ്യമന്ത്രി പത്രസമ്മേളനം അവസാനിപ്പിച്ചതിനെ പറ്റി വിവിധ കോണുകളിൽനിന്ന് കനത്ത വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാതലത്തിലാണ് മുഖ്യമന്ത്രി വീണ്ടും മാധ്യമങ്ങളെ കാണുന്നത്.
 

Latest News