തിരുവനന്തപുരം- മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്ത് അനേഷണം നടത്താൻ ക്രൈം ബ്രാഞ്ചിന് അനുമതി നൽകി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം കേസ് വിജിലൻസിന് കൈമാറണമെന്നാണ് ഉത്തരവ്. അനുമതിയില്ലാതെ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകമെഴുതിയതിനും തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജർ വാങ്ങിയതിലെ അഴിമതി ആരോപണത്തിനും ജേക്കബ് തോമസിനെതിരെ െ്രെകം ബ്രാഞ്ചിൻറെയും വിജിലൻസിന്റെയും അന്വേഷണങ്ങൾ തുടരുന്നുണ്ട്. അതിനിടെയാണ് പുതിയ അന്വേഷണം. ഒന്നരവർഷത്തെ സസ്‌പെൻഷന് ശേഷം കോടതി ഉത്തരവോടെ അടുത്തിടെയാണ് ജേക്കബ് തോമസ് സർവ്വീസിൽ തിരിച്ചെത്തിയത്.
മെയ് 31ന് വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യാനുള്ള സർക്കാർ അനുമതി. ജേക്കബ് തോമസിനെതിരെ നാളെ െ്രെകം ബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്യും.