കുവൈത്ത് സിറ്റി- കുവൈത്തിലെ ഇന്ത്യന്‍ എംബസി നല്‍കുന്ന ഔട്ട് പാസിന്റെ അപേക്ഷാ ഫീസ് ഒഴിവാക്കിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് എംബസി നല്‍കുന്ന ഔട്ട് പാസിന് ഈടാക്കിയിരുന്ന അഞ്ച് ദിനാറാണ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പിന്‍വലിച്ചത്.
കുവൈത്ത് സര്‍ക്കാര്‍ സൗജന്യ വിമാന ടിക്കറ്റ് നല്‍കിയിട്ടും ഔട്ട്പാസിന് എംബസി ഫീസ് ഏര്‍പ്പെടുത്തിയത് ശക്തമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പിഴ ഒഴിവാക്കി നല്‍കിയും സൗജന്യ വിമാന ടിക്കറ്റ് നല്‍കിയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത് മുതല്‍ യാത്ര ദിവസം വരെ താമസവും ഭക്ഷണവും നല്‍കിയും കുവൈത്ത് കാരുണ്യം കാണിക്കുമ്പാള്‍ ദുരിതാവസ്ഥയിലുള്ള സ്വന്തം പൗരന്മാരില്‍നിന്ന് ഇന്ത്യ ഫീസ് ഈടാക്കുന്നത് ശരിയല്ല എന്ന വിമര്‍ശം വ്യാപകമായതോടെയാണ് മന്ത്രി ഇടപെട്ടത്.