ഇടുക്കി- മൂന്നാറിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഞായറാഴ്ച പിന്‍വലിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍.ആഴ്ച്ചയില്‍ നാലു ദിവസം പത്ത് മുതല്‍ അഞ്ച് വരെ കച്ചവട സ്ഥാപനങ്ങള്‍ തുറക്കാനാണ് അനുവാദം നല്‍കിയിരിക്കുന്നത്. ജ്വല്ലറി,വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍,ഫാന്‍സി സ്റ്റോറുകള്‍ എന്നിവ പൂര്‍ണമായും അടച്ചിടും. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം വരുന്ന ആഴ്ച സമ്പൂര്‍ണമായും വിലക്ക് നീക്കിയേക്കുമെന്നും സബ് കളക്ടര്‍ പറഞ്ഞു. മൂന്നാറിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് തിങ്കളാഴ്ച്ച മുതല്‍ കച്ചവട സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കുമെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണന്‍ പറഞ്ഞു.
വിവിധ കച്ചവട പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പുതിയ തീരുമാനം. വസ്ത്ര വ്യാപാര സ്ഥാപനങ്ങളും ഫാന്‍സി സ്റ്റോറുകളും ഒഴികെയുള്ളവ തുറന്ന് പ്രവര്‍ത്തിക്കാം. തിങ്കള്‍.ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളില്‍ ജ്വല്ലറികള്‍ , വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍,ഫാന്‍സി സ്റ്റോറുകളൊഴികെയുള്ള മറ്റ് കച്ചവട സ്ഥാപനങ്ങള്‍ തുറക്കാം. രാവിലെ പത്ത് മുതല്‍ അഞ്ച് വരെയാണ് പ്രവര്‍ത്തന സമയം. അതേസമയം വീണ്ടും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്താല്‍ അനുമതികള്‍ പൂര്‍ണമായും റദ്ദ് ചെയ്യാനാണ് തീരുമാനം.