കൊച്ചി- കോവിഡ് കാരണം വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനാകില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ. കെ.എം.സി.സി നൽകിയ ഹരജിയിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. പ്രവാസികൾക്ക് അതാത് രാജ്യത്ത് തന്നെ എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുക്കുമെന്നും അതിന് എംബസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
അതിനിടെ ലോക് ഡൗൺ കാലയളവിൽ നാട്ടിലേക്ക് വരാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്ക് പണം തിരികെ നൽകാൻ വിമാനകമ്പനികളോട് കേന്ദ്രം നിർദ്ദേശിച്ചു. ഏപ്രിൽ 15 മുതൽ ബുക്കിംഗ് സ്വീകരിച്ചിരുന്നുവെങ്കിലും ആഭ്യന്തര സർവീസിൽ റീ ഫണ്ട് ചെയ്യാനാകില്ലെന്നായിരുന്നു വിമാനകമ്പനികളുടെ നിലപാട്.
വാർത്തകൾ തൽസമയം വാട്സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക