കുവൈത്ത് സിറ്റി- വിവിധ രാജ്യങ്ങളില്‍നിന്ന് പൗരന്മാരെ മടക്കിക്കൊണ്ടുവരുന്നതിന് അടുത്ത ഘട്ടത്തില്‍ 75 വിമാനങ്ങള്‍ പറത്തുമെന്ന് കുവൈത്ത് വ്യോമയാന ഡയറക്ടറേറ്റ് അറിയിച്ചു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കുനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു കഴിഞ്ഞ ദിവസം വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. കുവൈത്തിലുള്ള വിദേശികള്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നതിന് സര്‍വീസുകള്‍ നടത്തുന്നതിന് വിമാന കമ്പനികള്‍ക്ക് കഴിഞ്ഞ ദിവസമാണ് വ്യോമയാന വകുപ്പ് അനുമതി നല്‍കിയത്. ഇതനുസരിച്ചാണ് ഖത്തര്‍ എയര്‍വേയ്‌സും ടര്‍ക്കിഷ് എയര്‍വേയ്‌സും വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്.