Sorry, you need to enable JavaScript to visit this website.

അഞ്ചംഗ സംഘമായി തൊഴിലുറപ്പ് പ്രവൃത്തിയാകാം- മുഖ്യമന്ത്രി

തിരുവനന്തപുരം- ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ പുനഃരാരംഭിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി അടക്കമുള്ള തൊഴിലുറപ്പ് ജോലികള്‍ ആരംഭിക്കാം. എന്നാല്‍ കൂട്ടംകൂടി തൊഴിലെടുക്കുന്നത് അനുവദിക്കില്ല.

തൊഴിലുറപ്പ് തൊഴിലാളികള്‍ അഞ്ച് പേരടങ്ങുന്ന സംഘമായി ജോലിയെടുക്കണം. പ്രവൃത്തിസമയത്ത് ഇവരെ അത്തരത്തില്‍ ക്രമീകരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ അടച്ചിട്ട സ്ഥാപനങ്ങള്‍ ഇനി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് മുമ്പ് ശുചീകരണം നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഓഫീസുകളും സ്ഥാപനങ്ങളും തുറക്കുന്നതിന് മുമ്പ് ആദ്യം അണുവിമുക്തമാക്കണം. പരിസരവും ശുചീകരിക്കണം. ഇതെല്ലാം വളരെ പ്രധാനമാണെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest News