തബൂക്ക് - തൈമയിലെ ജനറൽ ഹോസ്പിറ്റൽ കാറ്ററിംഗ് ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരനും മലയാളി സമൂഹ കൂട്ടായ്മാ പ്രവർത്തകനുമായിരുന്ന കൊല്ലം പുനലൂർ കരവല്ലൂർ സ്വദേശി ബിജു പിള്ളൈ (55) ഹൃദയാഘാതം മൂലം നിര്യാതനായി.
ഇന്നലെ രാവിലെ ഡ്യൂട്ടിക്ക് കാണാത്തത് കൊണ്ട് സുഹൃത്തുക്കൾ റൂമിൽ അന്വേഷിച്ച് ചെന്നപ്പോൾ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
മൃതദേഹം തൈമ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനാണ്. മാതാവ്: ലീലാമ്മ. റിയാദിലുള്ള സഹോദരൻ എത്തിയ ശേഷം തുടർ നടപടികൾ നടത്തും.