മെഡിക്കല്‍ പരിശോധനയില്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം

റിയാദ്- നേത്രപരിശോധനയടക്കമുള്ള മെഡിക്കല്‍ ടെസ്റ്റ് ഇല്ലാതെ തന്നെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ആശുപത്രികളിലും ക്ലിനിക്കുകളിലും പോയി മെഡിക്കല്‍ ചെക്കപ്പ് നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണിത്. നിശ്ചിത വര്‍ഷത്തേക്കുള്ള ഫീ അടച്ച് അബ്ശിര്‍ വഴിയാണ് ലൈസന്‍സ് പുതുക്കേണ്ടത്. നേരത്തെ വാഹന പരിശോധനയില്ലാതെ വാഹനങ്ങളുടെ ഇസ്തിമാറ പുതുക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.

Latest News