റിയാദ്- ദമാമിലെ ഹയ്യുല്‍ അതീറില്‍ ഇന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇവിടെയുള്ളവരെ പുറത്തുപോകാനോ പുറത്തുള്ളവരെ ഇവിടെ വരാനോ അനുവദിക്കുകയില്ല. രാവിലെ ആറു മുതല്‍ വൈകീട്ട് മൂന്നു വരെ സമയത്ത് അത്യാവശ്യകാര്യങ്ങള്‍ക്ക് (ഭക്ഷണം, മെഡിക്കല്‍ സേവനം) മാത്രമേ വീട്ടില്‍ നിന്ന് പുറത്തിറങ്ങാവൂ. കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കി നേരത്തെ പ്രഖ്യാപിച്ച സ്ഥാപനങ്ങള്‍ക്ക് ഇളവ് നല്‍കും.