തിരുവനന്തപുരം- യു.എ.ഇയിലെ പ്രവാസികള്‍ക്കായി ക്വാറന്റൈന്‍ ക്യാമ്പ് ആരംഭിക്കുന്നതിന് ദുബായ് ഹെല്‍ത്ത് അതോറിറ്റി കെട്ടിടങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്ന് അറിയിച്ചതായി മുഖ്യമന്ത്രി. വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ ക്വാറന്റൈനുകള്‍ തുടങ്ങുമെന്ന് കേരളത്തിന്റെ അന്വേഷണത്തിന് മറുപടി ലഭിച്ചു. കോവിഡ് 19 അവലോകനയോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് പ്രവാസി സമൂഹത്തിന് ആശ്വാസമാകും. ദുബായ് ഭരണാധികാരികള്‍ അഭിനന്ദനാര്‍ഹമായ നടപടികളാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യു.എ.ഇയിലെ ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് ജനറല്‍ ഇവരുമായി നോര്‍ക്ക റൂട്ട്‌സ് നിരന്തരം ബന്ധപ്പെടുന്നുണ്ട്. എല്ലാ സാംസ്‌കാരിക, സാമൂഹിക സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും പ്രവാസികള്‍ക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിന് ശ്രമിക്കണമെന്ന് നേരത്തേതന്നെ അഭ്യര്‍ഥിച്ചതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.