Sorry, you need to enable JavaScript to visit this website.

ഇളവുകളില്‍ നാളെ തീരുമാനം- മുഖ്യമന്ത്രി

തിരുവനന്തപുരം -  ചില മേഖലകളില്‍ 20 മുതല്‍ ഇളവുകള്‍ അനുവദിക്കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെന്നും കേരളത്തില്‍ ഏതൊക്കെ വിധത്തിലാണ് അവ നടപ്പിലാക്കാനാവുകയെന്നത് നാളെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

രാജ്യത്ത് കൊറോണ രോഗം ഭേദമായി തിരികെ പോകുന്നവരുടെ നിരക്ക് ഏറ്റവുമധികം കേരളത്തിലാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 218 പേരാണ് ഇവിടെ രോഗം പൂര്‍ണമായും ഭേദമായതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest News