ദുബായ്- എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റിന്റെ വലിഡിറ്റി രണ്ടുവര്‍ഷത്തേക്ക് നീട്ടി നല്‍കി. യഥാര്‍ഥ ബുക്കിംഗ് തീയതി മുതല്‍ രണ്ടുവര്‍ഷത്തേക്കാണ് ആനുകൂല്യം. ടിക്കറ്റെടുത്ത സ്ഥലത്തേക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും പോകാമെന്നും ഇതിന് അധിക നിരക്ക് ഈടാക്കില്ലെന്നും എമിറേറ്റ്‌സ് അറിയിച്ചു. മേയ് 31 വരെയുള്ള ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് അവസരം.
എപ്പോള്‍ യാത്ര ചെയ്യണമെന്ന് അറിയിച്ചാല്‍ ആ സമയത്തേക്ക് പുതിയ ടിക്കറ്റ് നല്‍കുമെന്ന് വിമാനക്കമ്പനി അറിയിച്ചു. എന്നാല്‍ ജൂണ്‍ ഒന്നുമുതലുള്ള യാത്രക്ക് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പതിവ് നിരക്ക് നല്‍കേണ്ടിവരും.