ന്യൂദല്‍ഹി- കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഒന്നിനു തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ വര്‍ഷം മെയ് 26–നാണ് തുടങ്ങിയത്. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈ വര്‍ഷം സാധാരണ നിലയില്‍ ആയിരിക്കും.
രാജ്യത്തെ ആകെ മഴയുടെ 70 ശതമാനവും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍നിന്നാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണു തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ലഭിക്കുക. ഇക്കുറി പല നഗരങ്ങളിലും കാലവര്‍ഷം എത്തുന്ന തീയതികളില്‍ മാറ്റമുണ്ട്. ചെന്നൈയില്‍ ജൂണ്‍ നാലിനാകും മഴയെത്തുക. കേരളത്തിലാണ് ആദ്യം. പിന്നീട് ഒന്നര മാസത്തിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ രാജ്യമെങ്ങും എത്തും.