മക്ക - കത്തിയാളുന്ന ചൂടിൽ ഭർത്താവിന് സ്വന്തം ശരീരം കൊണ്ട് തണൽ ഒരുക്കിയ യുവതിയുടെ ഫോട്ടോ സാമൂഹികമാധ്യമങ്ങളിലൂടെ വൈറലാകുന്നു. രണ്ടാം പെരുന്നാൾ ദിവസം വിശുദ്ധ ഹറമിന്റെ മുറ്റത്ത് നമസ്‌കാരത്തിനിടെ സുജൂദ് നിർവഹിച്ച ഭർത്താവിനാണ് സ്വന്തം ദേഹം ഉപയോഗിച്ച് വെയിൽ മറച്ച് യുവതി തണൽ ഒരുക്കിയത്.