പാലത്തായിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; ബിജെപി പ്രസിഡന്റിനെ പോലിസ് പിടികൂടി


കണ്ണൂര്‍- പാലത്തായിയില്‍ നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബിജെപി മണ്ഡലം പ്രസിഡന്റും അധ്യാപകനുമായ പ്രതി പത്മരാജനെ പോലിസ് അറസ്റ്റ് ചെയ്തു.പൊയിയൂരിലെ ഇയാളുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് പോലിസ് പിടികൂടിയത്. മാര്‍ച്ച് 17ന് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നെങ്കിലും പോലിസ് അറസ്റ്റ് വൈകിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്.

ഇന്നലെ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ.കെ ശൈലജ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്. ബിജെപിയുടെ തൃപ്പങ്ങോട്ടൂര്‍ മണ്ഡലം പ്രസിഡന്റായ പത്മരാജന്‍ പാനൂര്‍ കടവത്തൂര്‍ കുറുങ്ങാട് സ്വദേശിയാണ്. ഇയാള്‍ക്കെതിരെ പോലിസ് പോക്‌സോ ചുമത്തിയിട്ടുണ്ട്. പോലിസ് അന്വേഷണം തുടങ്ങിയ ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
 

Latest News