തൃശൂര്‍- ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം വേണ്ടെന്നു വച്ചു. പൂരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങും ഉണ്ടാകില്ല. താന്ത്രിക ചടങ്ങുകള്‍ 5 പേരുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തിനുള്ളില്‍ നടത്താന്‍ തീരുമാനമായി. മന്ത്രിമാരായ എ.സി. മൊയ്തീന്റെയും സുനില്‍കുമാറിന്റെയും സാന്നിധ്യത്തില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ചര്‍ച്ച നടത്തിയാണു തീരുമാനമെടുത്തത്.