റിയാദ് - മലപ്പുറം മുസ്ലിയാരങ്ങാടി സ്വദേശി പുതിയത്ത് ഇബ്രാഹിം (50) അല്‍ ജില്ലയില്‍ നിര്യാതനായി. പരേതനായ പുതിയത്ത് കുഞ്ഞയമുട്ടി- പാത്തുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ സഫിയ പാലോളിപ്പറമ്പന്‍. മക്കള്‍: അന്‍വര്‍ സാദിഖ്, റൂബിന, റിഫ്‌ന. മൃതദേഹം അല്‍ ജില്ലയില്‍ ഖബറടക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ക്ക് അല്‍ ജില്ലാ മലയാളി സമാജം പ്രവര്‍ത്തകരെ സഹായിക്കുന്നതിനായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി. വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.