ദുബായ്- കൊറോണ വ്യാപനം മുതലെടുത്ത് മാസ്‌കുകളുടെ വില ഉയര്‍ത്തിയതിന് ഒമ്പതു വ്യാപാരികള്‍ക്കും അഞ്ചു ഫാര്‍മസികള്‍ക്കും പിഴ ചുമത്തിയതായി ദുബായ് സാമ്പത്തികകാര്യ വിഭാഗത്തിനു കീഴിലെ കൊമേഴ്‌സ്യല്‍ കോംപ്ലിയന്‍സ് ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അറിയിച്ചു. അല്‍ഖൂസ്, അല്‍മിസ്ഹര്‍, അല്‍വര്‍ഖ, അല്‍സബ്ഖ എന്നിവിടങ്ങളിലെ ഫാര്‍മസികള്‍ക്കും സപ്ലൈ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും ട്രേഡിംഗ് കമ്പനിക്കും പിഴ ചുമത്തിയിട്ടുണ്ട്. ഉപയോക്താക്കളില്‍നിന്ന് ലഭിച്ച പരാതികളില്‍ അന്വേഷണം നടത്തിയാണ് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയത്.