കുമളി-ഇടുക്കിയിലെ അതിര്‍ത്തി പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപിക്കുന്നതിനെത്തുടന്നാണ് ഈ തീരുമാനം. പീരുമേട്, ഉടുമ്പന്‍ചോല താലൂക്കുകളില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലെ വാര്‍ഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഏപ്രില്‍ 21 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ശാന്തന്‍പാറ പഞ്ചായത്തിലെ ഒന്ന്, അഞ്ച്, ഏഴ് വാര്‍ഡുകള്‍, ഉടുമ്പന്‍ചോല അഞ്ച്, ഏഴ് വാര്‍ഡുകള്‍, നെടുംകണ്ടം എട്ട്, ഒന്‍പത്, 11 വാര്‍ഡുകള്‍, കരുണപുരം പഞ്ചായത്തിലെ നാല്, ഏഴ്, 10, 11 വാര്‍ഡുകള്‍, വണ്ടന്‍മേട് പഞ്ചായത്തിലെ ഏഴ്, പത്ത് വാര്‍ഡുകള്‍, ചക്കുപള്ളം പഞ്ചായത്തിലെ എട്ട്, 11 വാര്‍ഡുകള്‍, കുമളി പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒന്‍പത്, 12 വാര്‍ഡുകള്‍, ചിന്നക്കനാല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.