Sorry, you need to enable JavaScript to visit this website.

ജീവന്‍ രക്ഷാമരുന്ന് എത്തിച്ച്മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍

നിരാലംബനായ രോഗിക്ക്ജീവന്‍ രക്ഷാമരുന്ന് എത്തിച്ചു നല്‍കുന്ന എം.വി.ഐമാരായടി. വൈകുണ്ഠനുംപി.വി രതീഷും.

കാസര്‍കോട്- ഈ ലോക്ഡൗണ്‍ കാലത്ത്ജീവന്‍ രക്ഷാ മരുന്നുകള്‍ എത്തിച്ചു നല്‍കിനിരാലംബരായ രോഗികളുടെ കണ്ണീരൊപ്പുകയാണ് കാസര്‍കോട് ജില്ലയിലെമോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍.വര്‍ഷങ്ങളായുള്ള അസുഖങ്ങള്‍ക്ക് സ്ഥിരമായിഉപയോഗിച്ച് വരുന്ന മരുന്ന് കിട്ടാതെ വേദന കൊണ്ട് പുളയുന്നവരുടെ മുഖം മരുന്ന് ലഭിക്കുമ്പോള്‍ നന്ദിപൂര്‍വ്വം വിടരുന്നത് കാണുമ്പോള്‍ ലഭിക്കുന്ന പുണ്യമാണ് ഞങ്ങള്‍ ഇപ്പോള്‍അനുഭവിക്കുന്നതെന്ന് എം.വി.ഐമാരായടി. വൈകുണ്ഠനുംനീലേശ്വരത്തെ പി വി രതീഷും പറയുന്നു.
അതിര്‍ത്തി മണ്ണിട്ടടച്ച അഡൂരും പെര്‍ളയിലും ബോവിക്കാനത്തും വേലേശ്വരത്തും ദേളിയിലും മല്ലത്തും വിദ്യാനഗറും ചെരക്കാപ്പാറയിലും നെല്ലിക്കുന്നിലും എല്ലാം വകുപ്പിലെ ഉദ്യോഗസ്ഥര്‍ മരുന്ന് എത്തിച്ചു നല്‍കി.അടിയന്തിര സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിനായിവാഹനങ്ങള്‍ എത്രയും വേഗംഒരുക്കി നല്‍കുക എന്ന ശ്രമകരമായ ദൗത്യത്തിനിടയിലും നിരാലംബരെ സഹായിക്കാനുംപരിശ്രമിക്കുകയാണ്ഈ ഉദ്യോഗസ്ഥര്‍. ചരക്ക് വാഹനങ്ങളുടെ ബ്രേക്ക് ഡൗണ്‍ മെയിന്റനന്‍സ് നേരത്തെ തന്നെ ഏര്‍പ്പാടു ചെയ്തിരുന്നു. അതോടൊപ്പം കാസര്‍കോട്കമ്മ്യൂണിറ്റി കിച്ചനിലും പച്ചക്കറി ഉള്‍പ്പെടെയുള്ളസാധനങ്ങള്‍ എത്തിക്കാനുംമോട്ടോര്‍ വാഹന വകുപ്പിലെ ജീവനക്കാര്‍ തയാറായിരുന്നു.

 

 

 

Latest News