കണ്ണൂര്‍- ബിജെപി പഞ്ചായത്ത് പ്രസിഡന്റായ അധ്യാപകന്‍ നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സഹപാഠി മൊഴി നല്‍കി.പാനൂരിലാണ് സംഭവം.പ്രതി പത്മരാജന് എതിരായാണ് സഹപാഠി മൊഴി നല്‍കിയത്. പെണ്‍കുട്ടിയെ പലതവണ പീഡിപ്പിക്കുന്നത് കണ്ടുവെന്നാണ് മൊഴിയെന്നാണ് റിപ്പോര്‍ട്ട്. ബാത്ത്‌റൂമില്‍ നിന്ന് കരഞ്ഞുകൊണ്ട് വിദ്യാര്‍ത്ഥിനി ക്ലാസിലേക്ക് ഇറങ്ങി വന്നത് കണ്ടുവെന്ന് നേരത്തെ കുട്ടിയുടെ സഹപാഠി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
പ്രതിയായ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പത്മരാജനെ പോലിസ് അറസ്റ്റ് ചെയ്യാത്തതിനെതിരെ സിപിഐഎം രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് പോലിസ് നടപടികള്‍ ആരംഭിച്ചത്. നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മെഡിക്കല്‍ പരിശോധനയിലും ബലാല്‍സംഗം തെളിഞ്ഞിട്ടുണ്ട്.
മറ്റ് അധ്യാപകരോട് നേരത്തെ തന്നെ വിദ്യാര്‍ത്ഥിനി ഇക്കാര്യം പറഞ്ഞിരുന്നു. പിന്നീട് പോലിസില്‍ പരാതി നല്‍കി ഒരു മാസം പിന്നിട്ടിട്ടും അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറായിരുന്നില്ല.