കുവൈത്ത് സിറ്റി- പൊതുമാപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍നിന്ന് മെഡിക്കല്‍ സംഘം എത്തിയതോടെ കുവൈത്തിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താനുള്ള വഴി തെളിയുന്നു. ഇന്ത്യയില്‍നിന്നുള്ള റാപിഡ് റെസ്‌പോണ്‍സ് മെഡിക്കല്‍ സംഘം കുവൈത്തില്‍ എത്തിയത് നാടുകടത്തല്‍ കേന്ദ്രങ്ങളിലുള്ളവരെ പരിശോധിക്കാനാണ്.
വാർത്തകൾ തൽസമയം വാട്‌സ് ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
കഴിഞ്ഞ മാസം കുവൈത്തില്‍നിന്നു 340 തടവുകാരെ നാട് കടത്തുന്നതിനുള്ള കുവൈത്ത് സര്‍ക്കാരിന്റെ ശ്രമം അവസാന നിമിഷം മുടങ്ങിയിരുന്നു. കൊറോണ രോഗം പടരുന്ന പശ്ചാത്തലത്തില്‍ നാട് കടത്തുന്നവരുടെ കൊറോണ രോഗ പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ വിമാനത്തിന് അനുമതി നല്‍കാന്‍ കഴിയില്ല എന്ന് ഇന്ത്യ നിലപാട് അറിയിച്ചതോടെയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടപടികള്‍ നിര്‍ത്തിവെച്ചത്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു വിമാനങ്ങള്‍ പുറപ്പെടുന്നതിനുള്ള അവസാന നിമിഷത്തിലാണ് ഇന്ത്യയില്‍നിന്നുള്ള അന്തിമ തീരുമാനം കുവൈത്തിനെ അറിയിച്ചത്. എന്നാല്‍ കുവൈത്ത് വിദേശകാര്യ മന്ത്രാലയം കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായുള്ള ചര്‍ച്ചകള്‍ തുടരുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള റാപിഡ് റെസ്‌പോണ്‍സ് മെഡിക്കല്‍ സംഘം ശനിയാഴ്ച കുവൈത്തില്‍ എത്തിയതോടെ നാടു കടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ കൊറോണ പരിശോധന നടത്തി നാട്ടിലേക്ക് പോകാനുള്ള വാതിലുകള്‍ തുറക്കുമെന്നാണ് പ്രതീക്ഷ.