Sorry, you need to enable JavaScript to visit this website.

കോവിഡ് ബാധിച്ച് ദുബായില്‍ പയ്യോളി സ്വദേശി മരിച്ചു

ദുബായ്/തലശ്ശേരി- കോവിഡ് 19 ബാധിച്ച് ദുബായില്‍ ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു. ദുബായ് ടാക്‌സി കോര്‍പറേഷനില്‍ െ്രെഡവറായ പ്രദീപ് സാഗര്‍ (41) ആണ് മരിച്ചത്. തലശ്ശേരി കോടിയേരി ഇല്ലത്ത് താഴെ വാടകക്ക് താമസിക്കുന്ന അനന്തന്‍-ഷീബ ദമ്പതികളുടെ മകനാണ്. പത്ത് വര്‍ഷമായി ഈ കുടുംബം തലശ്ശേരിയില്‍ താമസിച്ച് വരികയായിരുന്നു. പ്രദീപിനെ അസുഖം കൂടുതലായതോടെ ഒരാഴ്ച മുന്‍പാണ് ആശുപത്രിയിലേക്ക് മാറ്റിയത്. രോഗം തുടങ്ങിയ സമയത്ത് വൈദ്യസഹായം കിട്ടിയിരുന്നില്ലെന്ന് കുടുംബാഗങ്ങള്‍ പരാതിപ്പെടുന്നു.
പേരാമ്പ്രയില്‍ പുതിയ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി വരുന്നതിനിടയിലാണ് പ്രദീപിന്റെ മരണം.  ഭാര്യ: ജ്യോതി,  (പയ്യോളി ) ഏക മകന്‍: കരണ്‍ (പ്ലസ് ടു വിദ്യാര്‍ത്ഥി ) . സഹോദരങ്ങള്‍: പ്രസീത, പ്രമിത. മൃതദേഹം ദുബായില്‍ തന്നെ സംസ്‌ക്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

Latest News