തിരുവനന്തപുരം- കേരളത്തില്‍ ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക് മാത്രം. കണ്ണൂര്‍,പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് വൈറസ് പരിശോധനാഫലം പോസിറ്റീവായത്.രണ്ട് പേരും വിദേശങ്ങളില്‍ നിന്നെത്തിയതാണെന്ന് ആരോഗ്യവകുപ്പ് മന്ത്രിയുടെ പത്രകുറിപ്പ് വിശദമാക്കി.
അതേസമയം കൊറോണ ബാധിച്ച 36 പേര്‍ക്ക് ഇന്ന് പരിശോധനാഫലം നെഗറ്റീവായി. കാസര്‍ഗോഡ് ജില്ലയില്‍ 28 പേരും മലപ്പുറം ജില്ലയില്‍ ആറ് പേരും കോഴിക്കോട്,ഇടുക്കി ജില്ലയില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം ഭേദമായത്.ഇതോടെ 179 പേരാണ് ആകെ വൈറസ് ബാധയില്‍ നിന്ന് മുക്തരായത്.ആകെ 1,16941പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.