തിരുവനന്തപുരം- കേരളത്തില്‍ ലോക്ക്ഡൗണില്‍ നിയന്ത്രണങ്ങളോടെ ഇളവുകള്‍ അനുവദിക്കുമെന്ന് ധനവകുപ്പ് മന്ത്രി .കൊറോണ പൂര്‍ണമായും ഇല്ലാതുംവരെ നിയന്ത്രണങ്ങള്‍ തുടരും.മനുഷ്യരുടെ ജീവനാണ് മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം കേന്ദ്രസര്‍ക്കാരിന്റെ വാചകമടി കൊണ്ടൊന്നും കാര്യമില്ല. തരാനുള്ള പണം പോലും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ല. വലിയ പലിശയ്ക്ക് വായ്പ വാങ്ങിയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. 4.4 % ആയി റിപ്പോറ്റ് റേറ്റ് കുറച്ചിട്ടും ഒന്‍പത് ശതമാനം പലിശയാണ് സംസ്ഥാനം നല്‍കേണ്ടി വരുന്നത്. ഈ പ്രതിസന്ധി കാലഘട്ടത്തില്‍ ആര്‍ബിഐയില്‍ നിന്ന് നേരിട്ട് വായ്പയെടുത്ത് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുകയാണ് വേണ്ടത്. സര്‍ക്കാരിന് ഈ മാസം മാത്രം 15000 കോടിരൂപയുടെ വരുമാന നഷ്ടമാണ് നേരിട്ടതെന്നും ധനവകുപ്പ് മന്ത്രി പറഞ്ഞു.