മംഗളൂരു- ലോക്ക്ഡൗണ്‍ ലംഘിച്ച് കടല്‍ മാര്‍ഗം കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിച്ച ഏഴ് പേര്‍ പിടിയില്‍. കാസര്‍ഗോട്ടുനിന്നും മംഗളൂരുവിലേക്ക് കടക്കാന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശികളാണ് മംഗളൂരു പോലീസിന്റെ പിടിയിലായത്.ഇവര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ ആറു പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് പോലീസ് പറഞ്ഞു.