കോവിഡിനെതിരെ വിപ്ലവ ഗാനം; വൈറലായി കേരള പോലീസ് വീഡിയോ

കൊച്ചി- കോവിഡ് പോരാട്ടത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റ് പുറത്തിറക്കിയ സംഗീത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

കേരള പോലീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജ് പേജില്‍ അപ് ലോഡ് ചെയ്ത ഗാനം ആയിരങ്ങള്‍ പങ്കുവെക്കുകയും ലൈക്ക് ചെയ്യുകയും ചെയ്തു.

കൊച്ചി മെട്രോ സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ അനന്തലാല്‍ സംവിധാനം ചെയ്ത ഗാനത്തിന്റെ ആശയത്തിനു പിന്നില്‍ എ.ഡി.ജി.പി മനോജ് എബ്രഹാമും ഐ.ജി വിജയ് സാഖറെയുമാണ്. ഗായകരില്‍ അനന്തലാലുമുണ്ട്.

 

Latest News