റിയാദ് - വിവിധ പ്രവിശ്യകളിൽ സൗദി പൗരന്മാർക്കും വിദേശികൾക്കും ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിന് ആഭ്യന്തര മന്ത്രാലയം മൊബൈൽ പോലീസ് സ്റ്റേഷനുകൾ ആരംഭിക്കുന്നു. പത്തു മൊബൈൽ പോലീസ് സ്റ്റേഷനുകളാണ് ആരംഭിക്കുന്നത്. മൊബൈൽ പോലീസ് സ്റ്റേഷനുകൾ സജ്ജീകരിക്കുന്നതിന്റെ കരാർ നേടിയെടുക്കുന്നതിന് അഞ്ചു കമ്പനികൾ ടെണ്ടറുകൾ സമർപ്പിച്ചിരുന്നു. ഇതിൽ ഏറ്റവും മികച്ച ടെണ്ടർ സമർപ്പിച്ച കമ്പനിക്ക് കരാർ ലഭിച്ചിട്ടുണ്ട്.