Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസികളെ നാട്ടിലെത്തിക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു- കാന്തപുരം

കോഴിക്കോട്- പ്രവാസി മലയാളികളെ ക്വാറന്റൈൻ ചെയ്യാൻ മർകസ് സ്ഥാപനങ്ങളും സുന്നി സ്ഥാപന സമുച്ചയങ്ങളും വിട്ടുനൽകുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിിയാർ പറഞ്ഞു. ആവശ്യമായ പരിചരണവും ആരോഗ്യ സഹായവും എസ്.വൈ.എസ് സാന്ത്വനം വളണ്ടിയർമാരെ ഉപയോഗിച്ച് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ വൈജ്ഞാനിക സാമൂഹിക പുരോഗതിക്കു തുല്യതയില്ലാത്ത സംഭാവന നൽകിയവരാണ് ഗൾഫ് പ്രവാസികൾ. കോവിഡ് 19 ഗൾഫ് രാജ്യങ്ങളിൽ വ്യാപിക്കുന്ന ഈ ഘട്ടത്തിൽ അവരിൽ പലരും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരാണ്. ലോക്ഡൗൺ കഴിയുന്ന ഉടനെ പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാന മന്ത്രിയോട് ആവശ്യപ്പെട്ടതായും കാന്തപുരം പറഞ്ഞു.
മുഖ്യമന്ത്രിയുമായുള്ള ഫോൺ സംഭാഷണത്തിലും പ്രവാസികളുടെ കാര്യം ഏറ്റവും പ്രധാനമായി പരിഗണിക്കാൻ ആവശ്യപ്പെട്ടിരുന്നു. പ്രധാന മന്ത്രിയുമായുള്ള ചർച്ചയിൽ ഇത് ഉന്നയിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ, വിവിധ ഗൾഫ് രാജ്യങ്ങളിലെ വ്യാവസായിക സാമൂഹികസാംസ്‌ക്കാരിക നേതാക്കളുടെ കൂട്ടായ പരിശ്രമത്തോടെ പ്രവാസികൾക്ക് ആവശ്യമായ സംരക്ഷണം ഉറപ്പു നൽകണം. അവിടെ പര്യാപ്തമായ സ്ഥലങ്ങളിൽ പെട്ടെന്ന് ക്വാറന്റൈൻ സൗകര്യം ലഭ്യമാക്കണം. പ്രവാസി ഇന്ത്യക്കാർക്ക് സുരക്ഷ ഉറപ്പു വരുത്താൻ ആവശ്യപ്പെട്ട് വിവിധ അറബ് രാഷ്ട്രങ്ങളുടെ ഭരണാധികാരികളുമായും ഇന്ത്യൻ എംബസി അംബാസഡർമാരുമായും മലയാളി പ്രമുഖരുമായും ബന്ധപ്പെട്ടു വരികയാണെന്നും കാന്തപുരം പറഞ്ഞു. മികച്ച സംവിധാനങ്ങളും പ്രവാസികളെ ഉൾക്കൊള്ളുന്ന നല്ല ഭരണാധികാരികളും ഉള്ളതിനാൽ ഗൾഫ് രാഷ്ട്രങ്ങൾക്ക് ഈ പ്രതിസന്ധിയെ പെട്ടെന്ന് മറികടക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും കാന്തപുരം വ്യക്തമാക്കി.
 

Latest News