അബുദാബി- വാഹനത്തില്‍നിന്നു ഫെയ്‌സ് മാസ്‌ക്കും കൈയുറയും നിരത്തിലേക്കോ പൊതുഇടങ്ങളിലേക്കോ എറിഞ്ഞാല്‍ പിഴ ആയിരം ദിര്‍ഹമെന്ന് അബുദാബി പോലീസ്. കോവിഡ് 19 വ്യാപനം തടയാനുള്ള മുഖാവരണവും കൈയുറയും ധരിക്കുന്നതു ജനങ്ങള്‍ക്കു ശീലമായിക്കഴിഞ്ഞു. എന്നാല്‍ ഈ വ്യക്തിഗത സുരക്ഷ വസ്തുക്കള്‍ വാഹനത്തില്‍ കയറിയാല്‍ പുറത്തേക്ക് എറിയാന്‍ പാടില്ല.
ഇത്തരം പ്രവണതകള്‍ കാരണം പിടിക്കപ്പെടുന്നവരുടെ െ്രെഡവിംഗ് ലൈസന്‍സില്‍ ആറു ബ്ലാക്ക്മാര്‍ക്കും പതിയും. ഫെഡറല്‍ ട്രാഫിക് നിയമം ആറാം അനുഛേദപ്രകാരമാണ് ഇവരെ ശിക്ഷിക്കുക. മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള നിശ്ചിത ചവറു പെട്ടികളില്‍ മാത്രമായിരിക്കണം ഉപയോഗിച്ച വസ്തുക്കള്‍ ഉപേക്ഷിക്കേണ്ടത്.