അബുദാബി- കൊറോണ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കാനുള്ള നടപടി താല്‍ക്കാലികം മാത്രമാണെന്ന് യു.എ.ഇ. പ്രതിസന്ധികള്‍ മറികടക്കാന്‍ മൂന്ന് കാര്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കി പുതിയ ഏകീകൃത തൊഴില്‍കരാര്‍ പുറത്തിറക്കി.
തൊഴിലാളികള്‍ക്ക് വേതനത്തോട് കൂടിയ അവധി, വേതനമില്ലാതെ മുന്‍കൂട്ടി അവധി, താല്‍ക്കാലികമായി വേതനം വെട്ടിക്കുറയ്ക്കുക തുടങ്ങി മുന്നില്‍ ഏതെങ്കിലും ഒന്ന് സ്വീകരിക്കാനാണ് തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും അവസരം നല്‍കിയത്. ഏതു മാര്‍ഗം സ്വീകരിച്ചാലും അതു തൊഴിലാളികളില്‍ സമ്മര്‍ദം ചെലുത്തിയാകരുതെന്ന് പുതിയ തൊഴില്‍ കരാറില്‍ പ്രത്യേകം പറയുന്നു.
വേതനം കുറക്കുകയാണെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തണം. എത്രയാണ് കുറക്കുന്നത്, ഏതു തീയതി മുതല്‍ ഏതു വരെയാണ് എന്നീ കാര്യങ്ങളാണ് രേഖപ്പെടുത്തേണ്ടത്.