Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസികൾക്ക് ടെലി, ഓൺലൈൻ സേവനം ആരംഭിച്ചു

മലപ്പുറം- വിദേശ രാജ്യങ്ങളിലുള്ള മലയാളികൾക്ക് കോവിഡ് സംബന്ധിച്ച ആശങ്കകൾ പങ്കുവെക്കാനും ഡോക്ടർമാരുമായി വീഡിയോ, ടെലിഫോൺ വഴി സംസാരിക്കുന്നതിനുമുള്ള സേവനം നോർക്ക ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നോർക്ക അടിയന്തര നടപടി സ്വീകരിച്ചത്.
നിലവിലുള്ള പ്രശ്‌നങ്ങളും സംശയങ്ങളും നോർക്ക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഡോക്ടറുടെ ഓൺലൈൻ സേവനം, ടെലിഫോണിൽ സംസാരിക്കാനുള്ള സംവിധാനം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടർമാരുമായി രോഗവിവരം പങ്കുവെക്കുന്നതിനും നിർദേശങ്ങൾ തേടുന്നതിനും  സംവിധാനമുണ്ട്. ഇന്ത്യൻ സമയം ഉച്ചക്ക് രണ്ട് മുതൽ ആറ് വരെയാണ് ടെലിഫോൺ സേവനം ലഭ്യമാകുന്നത്.


ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓർത്തോ, ഇ.എൻ.ടി ഒഫ്താൽമോളജി വിഭാഗം ഡോക്ടർമാരുടെ സേവനമാണ് നിലവിൽ ലഭിക്കുന്നത്. നോർക്കയുടെ വെബ്‌സൈറ്റിൽ വിശദ വിവരങ്ങൾ ലഭിക്കും. വെബ്‌സൈറ്റിൽ പ്രവേശിച്ചാൽ കോവിഡ് രജിസ്‌ട്രേഷൻ, ഡോക്ടർ ഓൺ ലൈൻ, ഹലോ ഡോക്ടർ എന്ന മൂന്ന് തലക്കെട്ടുകളും ലഭിക്കുന്ന സേവനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഏത് സേവനമാണോ വേണ്ടത് അതിന് താഴെയുള്ള ക്ലിക് ബട്ടൺ അമർത്തണം. തുടർന്നു ലഭിക്കുന്ന നിർദേശങ്ങളനുസരിച്ച് വിവിധ സേവനങ്ങൾ ലഭ്യമാകും. ഐ.എം.എ. ക്വിക് ഡോക്ടർ (quikdr.com)  എന്നിവരുമായി സഹകരിച്ചാണ് നോർക്ക സേവനം നടത്തുന്നത്. www.norkaroots.org സന്ദർശിച്ച് സേവനം നേടാമെന്ന് നോർക്ക റൂട്ട്‌സ് പി.ആർ.ഒ സലിൻ മാങ്കുഴി അറിയിച്ചു.

 

Latest News