മനാമ- പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിച്ചതിന്റെ പേരില്‍ സാമൂഹിക മാധ്യമത്തിലൂടെ മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസിനെതിരെ മോശമായ പരാമര്‍ശമിട്ട മലയാളിക്ക് ജോലി പോയി. ബഹ്്‌റൈനിലെ അല്‍നമല്‍ കമ്പനിയിലാണ് വിജയകുമാരന്‍ പിള്ള എന്നയാള്‍ ജോലി ചെയ്തിരുന്നത്. മലയാളിയായ വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്.
കേട്ടലറക്കുന്ന അശ്ലീല, ലൈംഗിക പരാര്‍ശമാണ് ഇയാള്‍ നടത്തിയത്. ഇത് കമ്പനിയുടെ ശ്രദ്ധയില്‍ പ്രവാസികളായ മലയാളികള്‍ പെടുത്തുകയായിരുന്നു. മനാമയില്‍ ഇതുസംബന്ധമായ പോലീസ് കേസും എടുത്തിട്ടുണ്ട്.
കോവിഡിനെതിരെ പാട്ടകൊട്ടല്‍, ദീപംകൊളുത്തല്‍ എന്നിവ ആഹ്വാനം ചെയ്ത പ്രധാനമന്ത്രിക്കെതിരെയായിരുന്നു സുനിതയുടെ വിമര്‍ശം. ഇതിനെതിരെയായിരുന്നു വിജയകുമാരന്‍ പിള്ളയുടെ പോസ്റ്റ്. ജോലി പോയതോടെ ഇയാള്‍ മാപ്പുമായി എത്തിയെന്നും എന്നാല്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനല്ല ഇയാള്‍ക്ക് ജോലി പോയതെന്നും സുനിതാ ദേവദാസ് പ്രതികരിച്ചു.
സാമൂഹിക മാധ്യമങ്ങളില്‍ കൂടി രാഷ്ട്രീയം പറയുന്ന സ്ത്രീകളെ അപമാനിക്കുന്നവര്‍ പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റുകളാണെന്നും നേരിട്ടു കിട്ടിയാല്‍ ഇവര്‍ ബലാത്സംഗം ചെയ്യുമെന്നും സുനിത പറഞ്ഞു. തന്നെ തെറി വിളിക്കുന്നവരോട് തനിക്ക് പറയാനുള്ളത് എന്തു തന്നെ വിളിച്ചാലും സംഘി എന്ന് വിളിക്കരുതെന്നും അതാണ് ഏറ്റവും മോശമായ തെറിയെന്നും സുനിത പരിഹസിച്ചു.