Sorry, you need to enable JavaScript to visit this website.

ഹാദിയയെ മനുഷ്യാവകാശ കമ്മീഷൻ സന്ദർശിക്കും

കൊച്ചി-  എൻ.ഐ.എ അന്വേഷണം നേരിടുന്ന ഹാദിയയെ ഉടൻ സന്ദർശിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ഉറപ്പുനൽകിയതായി മുസ്‌ലിം യൂത്ത് ലീഗ്. ഹാദിയ കടുത്ത മനുഷ്യാവകാശ ലംഘനം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി മുസ്‌ലിം യൂത്ത് ലീഗ് പ്രതിനിധികൾ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് മോഹൻദാസിന് നിവേദനം നൽകിയിരുന്നു. യൂത്ത് ലീഗ് പ്രതിനിധി സംഘത്തോടാണ് ഹാദിയയെ ചെയർമാനോ അല്ലെങ്കിൽ മറ്റേതെങ്കിലും അംഗങ്ങളോ സന്ദർശിക്കുമെന്ന കാര്യം മോഹൻദാസ് അറിയിച്ചത്. 

ഹാദിയ സാമുദായിക വിഷയമല്ലെന്നും മനുഷ്യാവകാശ പ്രശ്‌നമാണെന്നും നിവേദക സംഘത്തിന് നേതൃത്വം നൽകിയ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. മനുഷ്യാവകാശ ലംഘനം ഹാദിയ പ്രശ്‌നത്തിലുണ്ടോ എന്നത് കേരളീയ സമൂഹത്തിന്റെ കൂടി ആശങ്കയാണെന്നും അതുകൊണ്ടു തന്നെ ഹാദിയ വിഷയത്തിൽ ഒരു സുതാര്യത എല്ലാവരുടെയും ആവശ്യമാണെന്നും മുനവറലി തങ്ങൾ പറഞ്ഞു. 
ഹാദിയയെ കമ്മീഷൻ ചെയർമാൻ ഉടൻ സന്ദർശിക്കണമെന്നും മനുഷ്യാവകാശ ലംഘനം ഉണ്ടോയെന്ന് പരിശോധിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയായാണ് ഹാദിയയെ ഉടൻ സന്ദർശിക്കുമെന്ന ഉറപ്പ് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ നൽകിയത്. 
ഹാദിയയെ മനുഷ്യാവകാശ കമ്മീഷൻ സന്ദർശിക്കും
 

Latest News