തിരുവനന്തപുരം- എല്ലാ തൊഴിലാളികള്‍ക്കും വ്യാഴാഴ്ച മുതല്‍ 2000 രൂപ അക്കൗണ്ടിലെത്തുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. അനുബന്ധ തൊഴിലാളികള്‍ക്ക് 1,000 രൂപ വീതം നല്‍കും. ക്ഷേമനിധി അംഗങ്ങള്‍ക്ക് 2000 രൂപ നല്‍കാനാണ് മന്ത്രിസഭാ തീരുമാനമെന്നും മന്ത്രി പറഞ്ഞു. കശുവണ്ടി, കൈത്തറി, കയര്‍ തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം നല്‍കും. പെന്‍ഷന്‍ ഇല്ലാത്തവരെയും പരിഗണിക്കും. ഇവര്‍ക്ക് പ്രത്യേക സഹായം നല്‍കും. ഇവര്‍ തദ്ദേശസ്ഥാപനങ്ങളില്‍ വിവരം അറിയിക്കണം.
കേടായ മത്സ്യത്തിന്റെ വരവ് വര്‍ധിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേടായ മീന്‍ വില്‍പന തടയാന്‍ ഗോഡൗണുകളില്‍കൂടി പരിശോധന നടത്തും. അതിര്‍ത്തിയില്‍ പരിശോധിക്കുന്നതിന് പരിമിതിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.