മസ്‌കത്ത് - ഒമാനില്‍ 599 തടവുകാര്‍ക്ക് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖ് ആലുസഈദ് പൊതുമാപ്പ് പ്രഖ്യാപിച്ചു. ഇക്കൂട്ടത്തില്‍ 336 പേര്‍ വിദേശികളാണ്. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ടാണോ അതല്ല, വിശുദ്ധ റമാദാന്‍ സമാഗതമാകാറായത് പ്രമാണിച്ചാണോ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കിയത് എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.