Sorry, you need to enable JavaScript to visit this website.

എം പിമാരുടെ പ്രാദേശിക വികസന ഫണ്ട് തടയുന്നത് ദൗർഭാഗ്യകരം- വിസ്ഡം യൂത്ത്

മലപ്പുറം- കോവിഡ് 19 ന്റ വ്യാപനം തടയുന്നതിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക് ഡൗൺ സാഹചര്യത്തിൽ പൊതു സഹായങ്ങൾ അനിവാര്യമാകുമ്പോൾ ആശ്വാസമാകേണ്ട എം പിമാരുടെ പ്രാദേശിക വികസന ഫണ്ട് നിർത്തിവെച്ചത് ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റ സാമ്പത്തിക സ്ഥിതിയിൽ ആശങ്കയുണ്ടായതിനെ സ്ഥിരീകരിക്കുന്ന നടപടിയാണിത്. ലോകസഭാ മണ്ഡലങ്ങളിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സാരമായി ബാധിക്കാനിടയാകുന്ന ഈ നടപടി സർക്കാർ പിൻവലിക്കണം. വൈറസ് ഭീതിയിലായ ജനങ്ങളുടെ ജീവിതം കൂടുതൽ ദു:സ ഹമാക്കുന്ന നടപടിയിൽ നിന്ന് ഭരണകൂടം പിന്തിരിയണം. ഔദ്യോഗിക സ്ഥാനങ്ങളുപയോഗിച്ച് ഇതര വിശ്വാസങ്ങൾ അടിച്ചേൽപിക്കുന്ന സമീപനങ്ങളിൽ നിന്ന് അധികാരികൾ പിൻമാറണം. ഇത്തരം അവസരങ്ങളിലെ ചില സാംസ്കാരിക പ്രവർത്തകരുടെ സമീപനങ്ങൾ പക്ഷപാതപരമാണന്നും ഇസ്ലാമോഫോബിയയുടെ അനുരണങ്ങളാണ് അവരുടെ ശബ്ദങ്ങളിലെന്നും വിസ്ഡം യൂത്ത് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

വിസ്ഡം യൂത്ത് ഓൺലൈൻ മീററ് സംസ്ഥാന പ്രസിഡന്റ് ഹാരിസ് കായക്കൊടി ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ താജുദ്ദീൻ അഹ് മദ്  സ്വലാഹി അധ്യക്ഷനായിരുന്നു.

'കൊറോണ - നാളെയുടെ വർത്തമാനം 'വിസ്ഡം യൂത്ത് വെബിനാർ, 'കോവിഡ് - 19 നാസ്തികതയുടെ അന്ധവിശ്വാസം' ഓൺലൈൻ ഡയലോഗ്, അഹ് ലൻ റമദാൻ, വിസ്ഡം മെഡിക്കൽ ഡെസ്ക്, ഡീഅഡിക്ഷൻ കൗൺസലിംഗ് പ്രോഗ്രാം, തൊഴിൽ മാർഗ്ഗരേഖ പദ്ധതി എന്നിവക്ക് രൂപം നൽകി,

സംസ്ഥാന ഭാരവാഹികളായ ഡോ: പി.എൻ ഷബീൽ, മുജീബ് ഒട്ടുമ്മൽ, യു മുഹമ്മദ് മദനി, ഒ മുഹമ്മദ് അൻവർ, ഡോ: പി.പി നസീഫ് , സുഹൈൽ പി.യു, ഡോ: ഫസലുറഹ്മാൻ കക്കാട് , ജംഷീർ സ്വലാഹി, അനിൽ പ്രിംറോസ്, അബ്ദുല്ലാ ഫാസിൽ, നിഷാദ് സലഫി എന്നിവർ സംസാരിച്ചു.

Latest News