അബുദാബി- വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ യു.എ.ഇ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ ഇത്തിഹാദ് പ്രത്യേക വിമാനങ്ങള്‍ അയക്കുന്നു. മെല്‍ബണിലേക്കും ആംസ്റ്റര്‍ഡാമിലേക്കുമാണ് വിമാനങ്ങള്‍ അയക്കുക.
കോവിഡ് വ്യോമ നിരോധം മൂലം പല രാജ്യങ്ങളിലും യു.എ.ഇ പൗരന്മാര്‍ കുടുങ്ങിയിട്ടുണ്ട്. ഇതോടൊപ്പം രാജ്യത്തേക്ക് ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരാനും വിമാനങ്ങള്‍ ഉപയോഗിക്കും.
സിയോള്‍, സിംഗപ്പൂര്‍, മനില, ജക്കാര്‍ത്ത എന്നിവിടങ്ങളിലേക്കും ഇത്തിഹാദ് വിമാനങ്ങള്‍ പോകുന്നുണ്ട്.