അബുദാബി- ലോക്ഡൗണ്‍ സമയത്ത് ഓണ്‍ലൈന്‍ ക്ലാസ്സെടുത്ത് കൊണ്ടിരിക്കെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു.
അല്‍ ഐനിലെ ഉമ്മു കുല്‍സും സ്‌കൂളിലെ കംപ്യൂട്ടര്‍ അധ്യാപിക ആയിഷ ഇസ്സ അല്‍ അംറയാണ് കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ പറഞ്ഞുകൊടുക്കവേ ഹൃദ്രോഗംമൂലം മരിച്ചത്. രാവിലെ 11 നായിരുന്നു സംഭവം. അല്‍ മുതവ പള്ളി ശ്മശാനത്തില്‍ ഖബറടക്കി. കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്.
20 വര്‍ഷത്തെ അധ്യാപന പരിചയമുള്ള ആയിഷക്ക് 17 വയസ്സുള്ള മകനും 20 വയസ്സുള്ള മകളുമുണ്ട്.