Sorry, you need to enable JavaScript to visit this website.

റിയാദിൽ ഗുഹകളിൽ കഴിഞ്ഞിരുന്ന നിയമ ലംഘകർ പിടിയിൽ

റിയാദ് - തലസ്ഥാന നഗരിയിലെ അൽമഹ്ദിയ ഡിസ്ട്രിക്ടിൽ ഗുഹകളിലും പാറപ്പൊത്തുകളിലും കഴിഞ്ഞിരുന്ന 53 ഇഖാമ നിയമ ലംഘകരെ സുരക്ഷാ വകുപ്പുകൾ പിടികൂടി. പടിഞ്ഞാറൻ റിയാദിലെ അൽമഹ്ദിയ ഡിസ്ട്രിക്ടിൽ ജനവാസ കേന്ദ്രങ്ങൾക്കു സമീപം ഗുഹകൡും പാറപ്പൊത്തുകളിലും ഒളിച്ചു കഴിയുന്ന നിയമ ലംഘകർ കൊറോണ വൈറസ് വ്യാപനത്തിന് ഇടയാക്കിയേക്കുമെന്ന ഭീതി പങ്കുവെക്കുന്ന വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് പ്രദേശത്ത് സുരക്ഷാ വകുപ്പുകൾ റെയ്ഡ് നടത്തി നിയമ ലംഘകരെ പിടികൂടിയത്. പിടിയിലായവരെല്ലാവരും എത്യോപ്യക്കാരാണെന്നും ഇവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും റിയാദ് പോലീസ് വക്താവ് ലെഫ്. കേണൽ ശാകിർ അൽതുവൈജിരി പറഞ്ഞു. 

Latest News