മനാമ- ബഹ്‌റൈനില്‍ കുടുങ്ങിയ സൗദി പൗരന്മാരെ ഒഴിപ്പിക്കാന്‍ തുടങ്ങിയതായി ബഹ്‌റൈനിലെ സൗദി അംബാസഡര്‍ സുല്‍ത്താന്‍ ബിന്‍ അഹ്മദ് രാജകുമാരന്‍ അറിയിച്ചു. സൗദിയിലെയും ബഹ്‌റൈനിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ സഹകരിച്ചാണ് സൗദി പൗരന്മാരെ ഒഴിപ്പിക്കുന്നത്. 12 ബസുകളില്‍ സ്ത്രീകളും കുട്ടികളും അടക്കം 196 സൗദി പൗരന്മാരെയാണ് ഒഴിപ്പിച്ചത്. ഇവരെ പ്രത്യേകം സജ്ജീകരിച്ച നാലു ഹോട്ടലുകളിലേക്ക് മാറ്റി.
കൊറോണ ബാധിതരല്ലെന്ന് ഉറപ്പുവരുത്തുന്നതിന് പതിനാലു ദിവസം ഇവര്‍ ഹോട്ടലുകളില്‍ കഴിയും. ബഹ്‌റൈനില്‍ കുടുങ്ങിയ അവശേഷിക്കുന്ന സൗദി പൗരന്മാരെ വരുംദിവസങ്ങളില്‍ ഒഴിപ്പിക്കുമെന്നും സൗദി അംബാസഡര്‍ പറഞ്ഞു. വിദേശങ്ങളില്‍ കുടുങ്ങിയ സൗദി പൗരന്മാരുടെ മടക്കയാത്ര എളുപ്പമാക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.