ദുബായ്- ദുബായില്‍നിന്ന് ഇതര എമിറേറ്റുകളിലേക്കുള്ള ഗതാഗതത്തിനു തടസ്സമില്ല. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ് എന്നിവിടങ്ങളിലൂടെ യാത്രയാകാം. എന്നാല്‍ വാഹനങ്ങള്‍ ദുബായില്‍ നിര്‍ത്താതെ കടന്നുപോകണം.
ഇന്റര്‍ എമിറേറ്റ്‌സ് റോഡുകളിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തില്ല. അണുനശീകരണ ഭാഗമായി ശനി രാത്രി 8 മുതല്‍ രണ്ടാഴ്ചത്തേക്കാണു ദുബായില്‍ 24 മണിക്കൂര്‍ യാത്രാനിരോധം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നാണു മുന്നറിയിപ്പ്. ചില മേഖലകളില്‍ ജോലി ചെയ്യുന്നവരെ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കി.
പുറത്തു പോകേണ്ടിവന്നാല്‍ നിര്‍ബന്ധമായും അനുമതി വാങ്ങിയിരിക്കണമെന്നു കോവിഡ് പ്രതിരോധ നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന പരമോന്നത സമിതി വ്യക്തമാക്കി. ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മാധ്യമങ്ങള്‍ തുടങ്ങിയ നിയന്ത്രണത്തില്‍ നിന്നൊഴിവാക്കിയ മേഖലകള്‍ക്ക് ഇതിന്റെ ആവശ്യമില്ല.