Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പുറത്തിറങ്ങാന്‍ അഡ്രസ് പ്രൂഫ്; നിഷേധവുമായി സൗദി പോസ്റ്റ്

ജിദ്ദ- സൗദിയിലെ പ്രധാന നഗരങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ താമസ കേന്ദ്രങ്ങളില്‍നിന്ന് പുറത്തിറങ്ങാന്‍ അഡ്രസ് പ്രൂഫ് കരുതണമെന്ന നിലയില്‍ പ്രചരിക്കുന്ന സന്ദേശവുമായി ബന്ധമില്ലെന്ന് സൗദി പോസ്റ്റ് അറിയിച്ചു.

റിയാദ്, ജിദ്ദ അടക്കമുള്ള നഗരങ്ങളില്‍ പൂര്‍ണ കര്‍ഫ്യൂ പ്രാബല്യത്തിലായ പശ്ചാത്തലത്തിലാണ് സൗദി പോസ്റ്റ് സൈറ്റില്‍നിന്ന് എങ്ങനെ അഡ്രസ് പ്രൂഫ് പ്രിന്റ് ചെയ്യാമെന്ന നിര്‍ദേശങ്ങളടങ്ങിയ സന്ദേശം പ്രചരിച്ചു തുടങ്ങിയത്.

ഇങ്ങനെയൊരു നിര്‍ദേശം തങ്ങള്‍ നല്‍കിയിട്ടില്ലെന്നും ബന്ധപ്പെട്ട അധികൃതരാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും സൗദി പോസ്റ്റ് ട്വിറ്ററില്‍ വ്യക്തമാക്കി.

ഇഖാമ നമ്പറും മൊബൈല്‍ നമ്പറും നല്‍കിയാല്‍ സൗദി പോസ്റ്റിന്റെ നാഷണല്‍ അഡ്രസ് സൈറ്റില്‍നിന്ന് അഡ്രസ് പ്രൂഫ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഇത് കൈയില്‍ കരുതിയാല്‍ മാത്രമേ താമസിക്കുന്ന സ്ഥലത്ത് പുറത്തിറങ്ങാന്‍ പാടുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചിട്ടില്ല. 24 മണിക്കൂര്‍ കര്‍ഫ്യൂ നിലവിലുണ്ടെങ്കിലും രാവിലെ ആറു മുതല്‍ മൂന്ന് വരെ സ്വന്തം താമസകേന്ദ്രത്തിനു സമീപം മരുന്നും ഭക്ഷ്യവസ്തുക്കളും വാങ്ങാന്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയുണ്ട്.

 

https://www.malayalamnewsdaily.com/sites/default/files/2020/04/07/saudiposttweet.jpg

 

Latest News