ദോഹ- ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു. സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ഓണ്‍ലൈനിലാണ് ക്ലാസുകള്‍. ഇതിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി വിവിധ ഇന്ത്യന്‍ സ്‌കൂളുകള്‍ അറിയിച്ചു.
റിമോട്ട് ലേണിംഗ് പരീക്ഷിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങിയിരിക്കുന്നതെന്നും അവര്‍ പറയുന്നു. അധ്യാപകര്‍ ഓണ്‍ലൈനില്‍ കുട്ടികളുമായി സംവദിക്കുകയും ക്ലാസുകള്‍ നയിക്കുകയും ചെയ്യും. മൈക്രോസോഫ്റ്റ് ടീംസ്, പിയേഴ്‌സണ്‍ ആക്ടീവ് ആപ്പ്, വാട്ട്‌സാപ്പ്, പാരന്റ്‌സ് പോര്‍ട്ടല്‍ തുടങ്ങിയവയുടെ സഹായത്തോടെയാണ് വിവിധ സ്‌കൂളുകള്‍ വെര്‍ച്വല്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. കുട്ടികളുമായി നേരിട്ട് സംവദിക്കുന്നതിന് ചില സ്‌കൂളുകള്‍ പ്രമുഖ ഓണ്‍ലൈന്‍ മീറ്റിംഗ് ആപ്ലിക്കേഷനായ സൂം ഉപയോഗിക്കും.