റിയാദ് - ലൈവ് വീഡിയോയിലൂടെ യുവതികളുമായി അശ്ലീല ചാറ്റിംഗ് നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് ലെഫ്. കേണൽ ശാകിർ അൽതുവൈജിരി അറിയിച്ചു. യുവതികളുമായി പ്രതി അശ്ലീല ചാറ്റിംഗ് നടത്തുന്നതിന്റെ ലൈവ് വീഡിയോയുടെ ക്ലിപ്പിംഗ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നാൽപതു വയസ്സ് പ്രായമുള്ള സൗദി യുവാവാണ് അറസ്റ്റിലായതെന്നും പ്രതിക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്നും റിയാദ് പോലീസ് വക്താവ് പറഞ്ഞു.