Sorry, you need to enable JavaScript to visit this website.

അടിയന്തരാവശ്യമെന്നതിന് രേഖ നല്‍കണം, ദുബായില്‍ വാഹനവുമായി പുറത്തിറങ്ങുന്നവര്‍ ഓര്‍ക്കുക

ദുബായ്- രണ്ടാഴ്ചത്തെ സമ്പൂര്‍ണ യാത്രാ നിയന്ത്രണം നിലനില്‍ക്കുന്ന യു.എ.ഇയില്‍ വാഹനങ്ങളുമായി പുറത്തിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്. അടിയന്തര സാഹചര്യങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ അത് തെളിയിക്കുന്ന രേഖകള്‍ കൈയില്‍ കരുതണമെന്ന് ദുബായ് പോലീസ് പറഞ്ഞു. പുറത്തിറങ്ങുന്ന വാഹനങ്ങള്‍ റഡാറില്‍ പതിയുന്നതിനാല്‍ പിഴ അടക്കുന്ന സമയത്ത് ഇതില്‍നിന്ന് ഒഴിവാകാനാണ് രേഖകള്‍ സൂക്ഷിച്ചു വെക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നിയമലംഘകര്‍ക്കായി പട്രോളിംഗ് ശക്തമാണ്. പുറത്തിറങ്ങിയതിന് വ്യക്തമായ കാരണം ബോധിപ്പിക്കാനായില്ലെങ്കില്‍ കനത്ത പിഴ കിട്ടും. അവശ്യ സേവന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് യാത്രാ നിയന്ത്രണമില്ല. എന്നാല്‍ പരിശോധനാ സമയത്ത് തൊഴില്‍ മേഖല സംബന്ധിച്ച തെളിവ് ഹാജരാക്കാന്‍ പറ്റിയില്ലെങ്കില്‍ പിഴയിടുമെന്ന് പോലീസ് പറഞ്ഞു.

 

Latest News