ന്യൂദല്‍ഹി- കൊറോണ വൈറസിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണ അറിയിക്കാന്‍ രാത്രി ഒന്‍പത് മണിക്ക് ദീപം കൊളുത്തണമെന്ന പ്രധാനമന്ത്രി മോഡിയുടെ പ്രസ്താവനയോട് ഐക്യപ്പെടാന്‍ നടന്‍ മമ്മൂട്ടി ആഹ്വാനം ചെയ്തിരുന്നു. മമ്മൂട്ടിയുടെ ട്വീറ്റിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോഡി രംഗത്തെത്തി. അദ്ദേഹം ട്വിറ്ററിലൂടെയാണ് മമ്മൂട്ടിയോട് നന്ദി അറിയിച്ചത്. 'നന്ദി മമ്മൂക്ക, ഐക്യത്തിനും സാഹോദര്യത്തോടെയും കോവിഡിനെതിരെ പോരാടാനുള്ള ,രാജ്യത്തിന്റെ ആവശ്യത്തിനായുള്ള നിങ്ങളുടേത് പോലെയുള്ള മനസറിഞ്ഞ ആഹ്വാനമാണ് വേണ്ടത്. നന്ദി' എന്ന് പ്രധാനമന്ത്രി പറഞ്ഞു.ഇന്നലെയാണ് താരം ഐക്യദീപം തെളിയിക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
Light the lamp of unity and brotherhood.#IndiaFightsCOVID19 @PMOIndia @narendramodi pic.twitter.com/a0ysIgi7Zd
— Mammootty (@mammukka) April 4, 2020
Thank you, @mammukka. A heartfelt call for unity and brotherhood like yours is what our nation needs in the fight against COVID-19. #9pm9minute https://t.co/hjGjAwPvsZ
— Narendra Modi (@narendramodi) April 5, 2020